ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
Tue, 23 May 2023

പത്തനംതിട്ട : മാലിന്യമുക്ത നവകേരളം കാമ്പയിന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, തൊഴിലുറപ്പ്, ഹരിത കര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയി. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി നിരോധിച്ചിതായി പ്രസിഡന്റ് റോണി സക്കറിയ പറഞ്ഞു