കോടികൾ ബാധ്യത വരുത്തുന്ന സ്മാർട്ട്‌ മീറ്റർ പദ്ധതി ഉപേക്ഷിക്കുക :എൻ ഡി. അപ്പച്ചൻ

fdxcvvv


കൽപ്പറ്റ :15000 കോടി ആസ്തിയുള്ള കെ.എസ്.ഇ.ബി - യുടെ 60% മുടക്കി സ്മാർട്ട്‌ മീറ്റർ സ്റ്റാപിക്കാനുള്ള കെ.എസ്.ഇ. ബി യുടെ നീക്കം കെ.എസ്.ഇ 'ബി യെ തകർക്കും എന്ന് ഡി.സി.സി. പ്രസിഡണ്ട്‌ എൻ ഡി അപ്പച്ചൻ പറഞ്ഞു 2016-ൽ 1065 കോടിയായിരുന്ന കടം ഇപ്പോൾ 14000 കോടിയിലെത്തിനിൽക്കുകയാണ് പെൻഷൻ ട്രസ്റ്റിന് 25000 കോടി കൊടുക്കാനുണ്ട് നെറ്റ് മീറ്ററിങ് പ്രതിമാസം 40 കോടിയിലേറെ ബാധ്യത വരുത്തിക്കൊണ്ടിരിക്കുകയാണ് ഇതിന് പുറമെയാണ് സ്മാർട്ട്‌ മീറ്ററിന്റെ ബാധ്യത കൂടി വരുന്നത് .

സ്മാർട്ട്‌ മീറ്റർ പദ്ധതി ഉപേക്ഷിക്കുക, ഡാ അനുവദിക്കുക, തടഞ്ഞുവെച്ച ലീവ് സറണ്ടർ അനുവദിക്കുക ആശ്രിതനിയമനം നടത്തുക പ്രൊമോഷനുകൾ നൽകി ഒഴിവുകൾ നികത്തുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യൂ. സി കൽപ്പറ്റ ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ ഡിവിഷൻ പ്രസിഡണ്ട്‌  സി.എ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. കെ എം ജംഹർ, എം കെ സതീഷ്, കെ ആർ  ജയേഷ്, പി എം റഫീഖ്, അഹമ്മദ്‌ ഷെരീഫ്, വിനോദ്, കെ എം  വാസുദേവൻ എന്നിവർ സംസാരിച്ചു.
 

Share this story