പൊവ്വത്ത് ക്ഷേത്രം റോഡ് ഉദ്ഘാടനം നടത്തി

google news
fgjk


പത്തനംതിട്ട :  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി  വാര്‍ഡില്‍ ഓതറേത്ത് പടി പൊവ്വത്ത് ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, വാര്‍ഡ് മെമ്പര്‍ സാലി തോമസിന്റെ അധ്യക്ഷതയില്‍ വീതി കൂട്ടി നിരപ്പാക്കിയ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് മീറ്റര്‍ വീതിയിലും 140 മീറ്റര്‍ നീളത്തിലുമുളള കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്. 

Tags