ദേശീയ യുവജന ദിനാചരണം നടത്തി

google news
sss

പുൽപ്പള്ളി : ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെയും പഴശ്ശിരാജ കോളേജിന്റെയും ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴശ്ശിരാജ കോളേജിൽ വച്ച് യുവജനവികസനവും കരിയർ സാധ്യതകളും ; വിഷയാവതരണം, മേരാ യുവ ഭാരത് പോർട്ടൽ രജിസ്ട്രേഷൻ, പ്രധാനമന്ത്രി യുവജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ച ദേശീയതല പരിപാടിയുടെ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.'

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ. കെ. അബ്ദുൾ ബാരി അധ്യക്ഷത വഹിച്ചു. കോളേജ് ബർസർ  ചാക്കോ ചേലമ്പറമ്പത്ത്, ജെ. സി. ഐ. സോണൽ ട്രെയ്നർ ബേബി നാപ്പള്ളി, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത്, ജെ. സി. ഐ. കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് സി. ആർ. രമ്യ, അസിസ്റ്റന്റ് പ്രൊഫസർ കെ. പി. വിമ്യ, എൻ. എസ്. എസ്. കോർഡിനേറ്റർ അമൽ മാർക്കസ്, എം. ജി. സേവ്യർ , ഷബീർ എന്നിവർ സംസാരിച്ചു.

Tags