ദേശിയ യുവജന ദിനം ആഘോഷിച്ചു

google news
sss

മാഹി : നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശിയ യുവ ജന ദിനം മാഹിയിൽ  ആഘോഷിച്ചു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  മാഹി എം എൽ എ ശ്രീ. രമേഷ് പറമ്പത്ത് നിർവഹിച്ചു. മാഹി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീമതി. രമ്യ. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ ജന വരാഘോഷത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനം മാഹീ എം. എൽ എ നിർവഹിച്ചു. കൂടാതെ മേരി മാട്ടി മേരാ ദേശ് പരിപാടിയുമായി സഹകരിച്ച മാഹി മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ കലാ  പരിപാടികൾ സംഘടിപ്പിച്ചു. പ്രസംഗ മത്സര വിജയിയുടെ പ്രസംഗവും അരങ്ങേറി . ശ്രീ. അശോകൻ പള്ളൂർ, ശ്രീ. രാജേന്ദ്രൻ വി വി എന്നിവർ ക്ലാസുകൾ എടുത്തു . നാസിക്കിൽ വച്ച് നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ശ്രീ. മനോജ്‌ വളവിൽ, ശ്രീ. ചാലക്കര പുരുഷു, ശ്രീ. സായന്ത്‌ ടി, ശ്രീമതി സാവിത്രി നാരായണൻ എന്നിവർ സംസാരിച്ചു.
 

Tags