എസ്.കെ.എസ്.എസ്.എഫ് മനുഷ്യജലിക നാളെ മേൽപറമ്പിൽ; ഒരുക്കങ്ങൾ പൂർത്തിയായി

google news
gfxc

കാസർകോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക നാളെ (വ്യാഴം) വൈകുന്നേരം നാല് മണിക്ക് മേൽപറമ്പിൽ വെച്ച് നടക്കും. പരിപാടിയുടെ ഭാഗമായി ഇന്ന്(ബുധൻ) വൈകുന്നേരം നാല് മണിക്ക് ചെമ്പരിക്ക സി.എം ഉസ്താദ് മഖാം സിയാറത്തും തുടർന്ന് മേൽപറമ്പ് ഖത്തീബ് അബ്ദുൽ ഖാദർ മുസ്ല്യാർ മഖ്ബറ സിയാറത്തും നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയും ജില്ലാ മുശാവറ അംഗം അബ്ബാസ് ഫൈസി ചേരൂരും സിയാറത്തിന് നേതൃത്വം നൽകും.അഞ്ച് മണിക്ക് ജാലികാ നഗരിയിൽ സ്വാഗത സംഘം ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പതാക ഉയർത്തും. 
         

നാളെ (വ്യാഴം)വൈകുന്നേരം നാല് മണിക്ക് കട്ടക്കാലിൽ നിന്ന്  ജാലികാ റാലി ആരംഭിച്ച്  മേൽപറമ്പിൽ സമാപിക്കും. ആയിരങ്ങൾ അണി നിരക്കുന്ന ജാലികാ റാലി സമസ്ത കേന്ദ്ര ഉപാദ്ധ്യക്ഷൻ യു.എം അബ്ദുൽ റഹ്മാൻ മൗലവി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ജാലികാ റാലിക്ക് ശേഷം നടക്കുന്ന പൊതുപരിപാടി എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന വൈസ്പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യതിഥിയായിരിക്കും.സി.എം ഉസ്താദ് അനുസ്മരണ ദുആ സദസ്സിന് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട നേതൃത്വം നൽകും. ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.സമസ്ത നേതാക്കൾ,പോഷക സംഘടന ജില്ലാ ഭാരവാഹികൾ,ജനപ്രതിനിധികൾ സംബന്ധിക്കും.
   

പരിപാടിയുടെ പ്രചരണ ഭാഗമായി ജില്ലയിലെ ദർസ് അറബിക് കോളേജുകളിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടനം നടത്തി. ജാലിക പര്യടനത്തിന്റെ ഉദ്ഘാടനം സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല എസ് കെ എസ് എസ് എഫ്‌ ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്നക്ക് പതാക കൈമാറി നിർവ്വഹിച്ചു.മൊയ്തു മൗലവി,മുബാറക് ഹസൈനാർ ഹാജി,അബ്ദുൽ റഹ്മാൻ മാസ്റ്റർ,അസീസ് അഷ്റഫി,റഷീദ് ഫൈസി,ഷബീർ ഫൈസി,ലത്വീഫ് തൈക്കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. പര്യടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി,ട്രഷറർ യൂനുസ് ഫൈസി കാക്കടവ്,സഈദ് അസ്അദി,മഹ്മൂദ് ദേളി,സയ്യിദ് നാസിഹ് തങ്ങൾ,ഇർഷാദ് ഹുദവി ബെദിര,കബീർ ഫൈസി പെരിങ്കടി,സയ്യിദ് ഹംദുല്ല തങ്ങൾ,സ്വാദിഖ് മൗലവി ഓട്ടപ്പടവ്,ഷംസുദ്ധീൻ വാഫി,ലത്വീഫ് അസ്‌നവി,സിദ്ധീഖ് ബെളിഞ്ചം,ഹനീഫ് മൗലവി,സിറാജുദ്ധീൻ തുങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Tags