ഫിറ്റ്നെസ്സ് സെന്ററുമായി കൊഴുവനാൽ പഞ്ചായത്ത്

ytfv

കോട്ടയം: വനിതകൾക്കായി ഫിറ്റ്നെസ് സെന്ററുമായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത്. പതിമൂന്നാം വാർഡിലെ കെഴുവംകുളം പബ്ലിക് ലൈബ്രറി കെട്ടിടത്തിലാണ് ഫിറ്റ്നെസ്റ്റ് സെന്റർ ഒരുക്കിയിരിക്കുന്നത്. ട്രെഡ് മിൽ, എക്സർസൈസ് സൈക്കിൾ, ഡംബെൽസ്, വെയ്റ്റ് പ്ലേറ്റ്സ്, ബാർ ബെൽ, പുഷ് അപ്പ് സ്റ്റാൻഡ്്, വെയിംഗ് മിഷ്യൻ എന്നീ സൗകര്യങ്ങളൾ ഫിറ്റ്നെസ്സ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 1.72 ലക്ഷം രൂപ ചെലവിട്ടാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പർവൈസർക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റി കൂടി ട്രെയിനറെ നിയമിച്ച് കഴിഞ്ഞാൽ ജിം വനിതകൾക്കായി തുറന്ന് കൊടുക്കും.

Share this story