പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി

hgfdcv

പത്തനംതിട്ട : ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ ജ്യോതിഷ് ബാബു, അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share this story