ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

google news
dddd

കോട്ടയം: കേരളസർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് സെന്ററിന്റെ ഉദ്ദേശം. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് നിർവഹിച്ചു.

പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററെന്നും ജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.
 

Tags