കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

hghv

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 30 വയസിന് മുകളിലുള്ള വനിതകള്‍ക്കായി സംഘടിപ്പിച്ച കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്‍ അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ആശുപത്രി മുന്‍ കാന്‍സര്‍ മേധാവി ഡോ.ശശി കാന്‍സറിനെ കുറിച്ച് ക്ലാസ് എടുത്തു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭാശയ കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍, ബ്ലഡ് കാന്‍സര്‍ എന്നി ടെസ്റ്റുകള്‍ നടത്തി. ചെറുകോല്‍ പിഎച്ച്‌സി, കോഴഞ്ചേരി മൈക്രോലാബ് എന്നിവയുടെ നേതൃത്വത്തിലാണ് ടെസ്റ്റുകള്‍ നടന്നത്. ക്യാമ്പില്‍ 85 പേര്‍ പങ്കെടുത്തു.  വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യ ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Share this story