സമ്മേളനങ്ങൾക്കൊരുങ്ങി യൂത്ത് കോൺഗ്രസ്സ്

മലപ്പുറം :യൂണിറ്റ്, മണ്ഡലം,അസംബ്ലി,ജില്ലാ സമ്മേളനങ്ങൾ നടത്താൻ ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി എക്സികുട്ടീവ് യോഗം തീരുമാനിച്ചു.കഴിഞ്ഞ ദിവസം നടന്ന വാഴക്കാട് യൂണിറ്റ് സമ്മേളനത്തോടെ ഫെബ്രുവരി 5 നുള്ളിൽ യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് സമ്മേളനങ്ങൾ നടത്താനും, ഫെബ്രുവരി 25 നുള്ളിൽ മണ്ഡലം സമ്മേളനങ്ങൾ നടത്താനും, മാർച്ച് 20 നുള്ളിൽ നിയോജക മണ്ഡലം സമ്മേളനങ്ങൾ നടത്താനും,ഏപ്രിൽ അവസാനത്തോട് കൂടി ജില്ലാ യൂത്ത് കോൺഗ്രസ്സ് സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.
ഡി.സി.സി ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പുതിയ ജില്ലാ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ ചുമതലയേറ്റു.സംസ്ഥാന യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് റിജിൽ മക്കുറ്റി യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.കെ ഫാറൂഖ്,സി.കെ ഹാരിസ്, പി.കെ നൗഫൽ ബാബു,യു.കെ അഭിലാഷ്, ഇ.പി രാജീവ്,എ.എം രോഹിത്,ഷഹനാസ് പാലക്കൽ, അജ്മൽ വണ്ടൂർ, അനൂപ് മൈത്ര തുടങ്ങിയവർ സംസാരിച്ചു.