മാലിന്യനീക്കം ത്വരിതപ്പെടുത്താൻ ശേഖരണ വാഹനങ്ങൾ ഒരുക്കി പത്തനംതിട്ട നഗരസഭ

ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ നഗരസഭയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നിർവഹിച്ചു. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്കും ശുചിത്വത്തിനും നഗരസഭ ഭരണസമിതി പ്രത്യേക പരിഗണനയാണ് നൽകുന്നത്. മാലിന്യ സംസ്കരണം നമ്മുടെ ശീലവും ജീവിതരീതിയുമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത്ത്കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വേണു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുൻ നഗരസഭാധ്യക്ഷൻ അഡ്വ. എ സുരേഷ് കുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍മായ എം.സി ഷരീഫ്, ആർ. സാബു, സി.കെ അർജുനൻ, നഗരസഭ സെക്രട്ടറി ഷെർല ബീഗം എന്നിവർ പങ്കെടുത്തു.