മച്ചിങ്ങല്‍ കോലോത്തുംചിറ തോട് ശുചീകരിച്ചു

uytgfdf

മലപ്പുറം : തെളിനീരൊഴുകുന്ന നവ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷനും എ ഐ വൈ എഫ് മലപ്പുറം മേഖല കമ്മിറ്റിയും ചേര്‍ന്ന് മച്ചിങ്ങല്‍ കോലോത്തുംചിറ തോട് ശുചീകരിച്ചു.ജില്ലാ ഗ്രീന്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അഡ്വ ഷഫീര്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി എച്ച് നൗഷാദ്, അഹഥഎ മണ്ഡലം സെക്രട്ടറി കെ വി നാസര്‍ , പ്രസിഡന്റ് പ്രവീണ്‍ കാട്ടുങ്ങല്‍, മലപ്പുറം ലോക്കല്‍ സെക്രട്ടറി ഷംസു കാട്ടുങ്ങല്‍,  എന്നിവര്‍ സംസാരിച്ചു.മേഖല പ്രസിഡന്റ് അജ്മല്‍ സാദിഖ് അധ്യക്ഷനായി. സെക്രട്ടറി ഫാസില്‍ സ്വാഗതവും പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം  നിസാം പാണക്കാട്, യൂത്ത് ഫോഴ്‌സ് വൈ സ്‌ക്യാപ്റ്റന്‍ പ്രസാദ്, മാനു മച്ചിങ്ങല്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
 

Share this story