ലൈഫ് ഭവന പദ്ധതി: കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രതിഷേധ സംഗമം നടത്തി

dfghyuj

മലപ്പുറം : ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്ക് അര്‍ഹമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും വീട് നല്‍കാത്ത സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ സമീപനത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് മുസ്ലീം ലീഗ് താണിക്കലില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. വി മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സി പി ഷാജി, ട്രഷറര്‍ അബ്ദുല്‍ നാസര്‍ കൊളക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, ഗ്രാമപഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് ടി, എം എസ്് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഹ്‌സാന്‍ പി കെ, മണ്ഡലം എം എസ് എഫ് സെക്രട്ടറി ഇര്‍ഷാദ് പാട്ടുപാറ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ ടി റബീബ്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി എന്നിവര്‍ പങ്കെടുത്തു.

Share this story