കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം 'ഉത്സവ് 2023'

uytdfgh

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണ ഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കിഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ,ഈ സ്ഥാപനത്തിന്റെ മലപ്പുറം ജില്ലാ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക്ക യുടെ കീഴില്‍ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ഉത്സവ് 2023 മലപ്പുറം ടൗണ്‍ഹാളില്‍ മലപ്പുറം എം ല്‍ എ പി.ഉബൈദുള്ള ഉല്‍ഘടനം ചെയ്തു.

പ്രോഗ്രാം ചെയര്മാന് എന്‍ ടി സി മജീദ് അദ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവദാസ് വാരിയര്‍ മുഖ്യാത്ഥിയായിരുന്നു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്മാന്‍ ,ഷമീര്‍ കളത്തിങ്ങല്‍ ,ഹനീഫ് രാജാജി , ഷാഹിദ് വളാഞ്ചേരി,സമദ് കോട്ടക്കല്‍,ജിതേഷ് ചെമ്മാട് ,ജോണ്‍സണ്‍ എടക്കര,കാമില്‍ ഷൗകി,ഫാറൂഖ് ഐഐടി ,മുഹമ്മദ് പരപ്പങ്ങാടി,മക്ള്‍ട് താഹിര്‍,നാസറുദ്ധീന്‍,റഫീഖ്,ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.ഓവര്‍ ഓള്‍  കിരീടം സാഫ് വളാഞ്ചേരിയും റണ്ണര്‍ അപ്പ് ഐ എച് ടി തീരൂരും മൂന്നാം സ്ഥാനം ഐ ഐ ടി പെരിന്തല്‍മണ്ണയും,ട്രസ്റ്റ് മലപ്പുറവും പങ്കിട്ടു .സമാപന സമ്മേളനം കേരള സ്റ്റേറ്റ് റൂട്രോണിക്സ് പ്രതിനിധി അനില്‍ കുമാര്‍ ഉല്‍ഘടനം ചെയ്തു , ഗ്രോവര്‍ പ്രതിനിധി അനീഷ്, റാറ്റ്ക്ക സംസ്ഥാന പ്രസിഡന്റ് ഹാഷിം ആയില്ലത്ത്  എന്നിവര്‍ പ്രസംഗിച്ചു .

Share this story