ഹരിത കര്‍മ്മ സേന പരപ്പ ബ്ലോക്ക് തല ഏകോപന യോഗം ചേര്‍ന്നു

ytfdxcv

പരപ്പ ബ്ലോക്ക്   വലിച്ചെറിയൽ മുക്തമാക്കുന്നതിന് നടപടി സ്വീകരിക്കും ജില്ലാതലത്തിലുള്ള ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സഹകരണം ഉറപ്പുവരുത്തും ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേർന്ന പരപ്പ  ബ്ലോക്ക് തല  ഏകോപനയോഗത്തിലാണ് തീരുമാനം.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു.

വലിച്ചെറിയല്‍ മുക്ത കേരളം  ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനു യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  പി.കെ.സുമേഷ് കുമാര്‍, ജി.ഇ.ഒ  കെ.ജി.ബിജുകുമാര്‍, കെ.എസ്.രാജു, രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, വി.ഇ.ഒമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ  ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
 

Share this story