ഓമല്ലൂരില്‍ ഇനി കുടിവെള്ളം മുടങ്ങില്ല ; പൈപ്പ്ലൈന്‍ നവീകരണം പൂര്‍ത്തിയായി

rtrtyrty

പത്തനംതിട്ട : ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് - കൊടുന്തറ റോഡില്‍ പഴയ പൈപ്പ് ലൈന്‍മാറ്റി പുതിയവ സ്ഥാപിച്ചു. 50 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കേടുപാട് സംഭവിച്ച് ജലവിതരണം തടസപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ നവീകരണം പ്രയോജനപ്പെടും.ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. വാട്ടര്‍ അതോററ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍ പങ്കെടുത്തു.  

Share this story