മലപ്പുറം നഗരസഭയിൽ ക്ലിക്ക് പദ്ധതി പോസ്റ്റർ പ്രകാശനം നടത്തി

hhhb


മലപ്പുറം: കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിങ്ങിലൂടെ സംയോജന പ്രവർത്തനങ്ങൾ വാർഡ്, അയൽ കൂട്ട തലത്തിൽ നടപ്പിലാക്കുന്ന മലപ്പുറം കുടുംബശ്രീ ജില്ലാമിഷന്റെ പ്രത്യേക പരിപാടി CLICK (community Life Improvement & Care by Kudumbashree)മലപ്പുറം നഗരസഭയിൽ പോസ്റ്റർ പ്രകാശനം നടത്തി .  മലപ്പുറം നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ സക്കീർ ഹുസൈൻ കമ്മ്യൂണിറ്റി കൗൺസിലർ ഒ.കെ നൗഷിദ ക്ക് നൽകിക്കൊണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു. പൊതു മരാമത്ത് സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.പി ആയിശാബി ,സി.ഡി.എസ് -1 ചെയർ പേഴ്സൺ  വി.എ അനുജ ദേവി , സി.ഡി.എസ്-2 ചെയർ പേഴ്സൺ ടി.ടി ജുമൈല . സി.ഡി.എസ് ഭരണ സമിതി അംഗങ്ങൾ എ.ഡി.എസ്, അയൽ കൂട്ട അംഗങ്ങൾ അക്കൗണ്ടന്റ് നവാസ് ടി എന്നിവർ പങ്കെടുത്തു.
 

Share this story