അശ്വമേധം 5.0;കുഷ്ഠരോഗനിര്‍ണയ പ്രചരണപരിപാടിക്ക് പത്തനംതിട്ടയിൽ തുടക്കമായി

google news
gyhuj

കുഷ്ഠരോഗികളെ കണ്ടെത്തി തുടക്കത്തിലേ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അശ്വമേധം 5.0 കാമ്പയിന് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട കെ.ജി.എം.ഒ.എ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് നിര്‍വഹിച്ചു. ജനുവരി 31 വരെ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഭവനസന്ദര്‍ശനത്തിലൂടെ ബോധവല്‍ക്കരണവും കണ്ടെത്തുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പറഞ്ഞു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അശോക് കുമാര്‍ ടി.കെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.സി കോശി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ആബിദാ ബീവി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags