പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓര്‍മ്മചെപ്പ്

uytfgdfg

മലപ്പുറം : മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓര്‍മ്മചെപ്പ് മലപ്പുറം മുനിസിപ്പല്‍ പൊതുമരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പി ആയിഷാബി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ലൗവ്്‌ലി ഹംസ ഹാജി, പണ്ടാരത്തൊടി അലവി, മരുതേങ്ങല്‍ അലവിക്കുട്ടി എന്നിവരെയും പൂര്‍വ്വാധ്യാപകരായ അബുബക്കര്‍ മാസ്റ്റര്‍, സെയ്ത് ഫസല്‍ കെ കെ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെ.അബ്ദുല്‍ ലത്തീഫ്, ഉമ്മര്‍ ഉറുമാഞ്ചേരി, തറയില്‍ റഫീഖ്, ടി നജ്മുദ്ദീന്‍, ശിഹാബ് വേങ്ങര, സബിത എം, ഉമ്മത്തൂര്‍ സഫിയ, റിസ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. സി പി സുബൈദ സ്വാഗതവും എ പി അബ്ദുല്‍ അലി നന്ദിയും പറഞ്ഞു.
 

Share this story