സോഷ്യൽ മീഡിയ വഴി അപകീർത്തികരമായി കാര്യങ്ങൾ പ്രചരിപിക്കുന്ന വർക്കെതിരെ നിയമ നടപടി സ്വീകരിക്കും : ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ
Sreekandapuram Municipal Council Chairperson

പയ്യാവൂർ:സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​പ​കീ​ർ​ത്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന വാർത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​പ​കീ​ർ​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും ത​ന്‍റെ പ​ട​വും ഉ​ൾ​പ്പെ​ടെ​യാ​ണ് ചി​ല​ർ വാ​ട്സാ​പ്, ഫേ​സ്ബു​ക്ക് വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ജ​രേ​ഖ ച​മ​ച്ച​താ​യി കാ​ണി​ച്ച് ത​നി​ക്കെ​തി​രേ എ​ടു​ത്തി​രി​ക്കു​ന്ന​ത് ക​ള്ള​ക്കേ​സാ​ണ്. ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടി​യേ​ങ്ങ കേ​ന്ദ്ര​മാ​യു​ള്ള സം​രം​ഭ​ക​ന്‍റെ അ​ക്ഷ​യ കേ​ന്ദ്രം നേ​ര​ത്തെ റ​ദ്ദ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നാ​യാ​ണ് ത​നി​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. 2018 ൽ ​താ​ൻ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ആ ​കാ​ല​ത്ത് താ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ​ല്ലെ​ന്നും സ​ത്യം ജ​നം തി​രി​ച്ച​റി​യു​മെ​ന്നും കെ.​വി. ഫി​ലോ​മി​ന പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​പി. ച​ന്ദ്രാം​ഗ​ത​ൻ, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, കെ.​സി. ജോ​സ​ഫ് കൊ​ന്ന​യ്ക്ക​ൽ, കൗ​ൺ​സി​ല​ർ കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Share this story