കുടുംബശ്രീ ഓക്സിലറി സംരഭകത്വ പരിശീലനം രണ്ടാംഘട്ടം പൂർത്തിയായി

uysdfg

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിലെ യുവതികൾക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി. നവംബർ 26,27 തീയതികളിൽ തളിപ്പറമ്പിൽ നടന്ന ഒന്നാംഘട്ട പരിശീലനത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറോളം യുവതികൾക്കായാണ് രണ്ടാം ഘട്ടത്തിൽ പരിശീലനം. പരിശീലന പരിപാടി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
     
വ്യവസായ മേഖലയിൽ കേരളത്തിൽ ഉണ്ടായ മുന്നേറ്റത്തിൽ സ്ത്രീകൾ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും സ്ത്രീകൾ കൂടുതലായി വ്യവസായ മേഖലയിലേക്ക് കടന്നുവന്നാൽ കേരളത്തിന്‌ അനന്തസാദ്ധ്യതകൾ ഉണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടുത്ത നാല് വർഷം കൊണ്ട് തളിപ്പറമ്പ് മണ്ഡലത്തിലെ ഇരുപതിനായിരം യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കുകയാണെന്നും തൊഴിൽ ലഭിക്കാൻ ആവശ്യമായ പരിശീലനം ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

uytrvc


             
അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കാത്തതും ജോലി ലഭ്യമാക്കേണ്ട മേഖലയിൽ നൈപുണ്യം കുറവായതുമാണ്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ തൊഴിലന്വേഷകരെ പ്രാപ്തരാക്കാൻ ബ്രിട്ടീഷ് കൗസിലുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും തൊഴിൽ നൈപുണ്യ പരിശീലനം പ്രത്യേകമായി നൽകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
            
ഏഴാം മൈൽ ടാപ്കോസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ എങ്ങനെ സംരംഭകരാകാം, സംരംഭക മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ സംരംഭഗത്വത്തിൽ വിജയിക്കാം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രശസ്ത കരിയർ ഗൈഡൻസ് ഫാക്കൽറ്റി ശ്രീ പ്രവീൺ പരമേശ്വരൻ പരിപാടിയിൽ പങ്കെടുത്തവരുമായി  സംവദിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ എം സുർജിത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം സംരഭകത്വ പരിപാടി കോർഡിനേറ്റർ പി ദീപ, തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ കോർഡിനേറ്റർ ശ്രീമതി രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

Share this story