സാമൂഹിക മുന്നേറ്റങ്ങളില്‍ സ്ത്രീകള്‍ നിര്‍ണായക സ്ഥാനം നിര്‍വഹിച്ചവര്‍ : ശാരദ മോഹന്‍
saradamohan

കണ്ണൂര്‍ : സാമൂഹിക മുന്നേറ്റങ്ങളില്‍ സ്ത്രീകള്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നവരാണെന്നും ചരിത്രം അത് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും വനിതകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍.കണ്ണൂരില്‍ വനിതകലാസാഹിതി ജില്ലാ കണ്‍വെന്‍ഷന്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീ ശാക്തീകരണം പ്രഖ്യാപനങ്ങളില്‍ ചുരുങ്ങാതെ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ശാരദ മോഹന്‍ പറഞ്ഞു.കണ്‍വെന്‍ഷനില്‍ അഡ്വ വി എസ് ജയശ്രീ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി ആയിഷ ടീച്ചര്‍,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വയന്നൂര്‍,പ്രസിഡന്റ് ജിതേഷ് കണ്ണപുരം, ഹരിദാസ് ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു.

ബീന ചെലേരി സ്വാഗതവും ഹര്‍ഷ നന്ദിയും പറഞ്ഞു.ഭാരവാഹികളായി വി എസ് ജയശ്രീ(സെക്രട്ടറി),ഹര്‍ഷ തലശ്ശേരി, ശ്രീലക്ഷ്മി(ജോയിന്റ് സെക്രട്ടറി), നമിത എന്‍ സി(പ്രസിഡന്റ്), സബിന പദ്മന്‍,പി രാജമണി(വൈസ് പ്രസിഡന്റ്), ബീന ചെലേരി(ട്രഷറര്‍).

Share this story