പയ്യന്നൂരിൽ കുടുംബശ്രീ കോഫി ബങ്കിൽ കവർച്ച
Aug 14, 2024, 16:23 IST
കണ്ണൂർ: പയ്യന്നൂർഗവ.ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നഗരസഭ സ്ഥാപിച്ച കുടുംബശ്രീ കോഫി ബങ്കിൽ മോഷണം. വാതിലിൻ്റെ
പൂട്ട് പൊളിച്ച മോഷ്ടാവ് അകത്ത് കയറി ബാങ്ക് വായ്പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപ കവർന്നു. അകത്തെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്.
ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം നടത്തി വരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിവരമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്.