കവര്‍ച്ചാക്കേസിലെ പ്രതിയായ യുവാവ് കണ്ണൂരിൽ അറസ്റ്റില്‍
Mon, 20 Jun 2022

കണ്ണൂര്‍ : കവര്‍ച്ചാക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്‍പിലെ സൂപെക്‌സ് കോംപ്‌ളക്‌സില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നിരവധി കവര്‍ച്ചാക്കേസിലെപ്രതിയായ പുല്‍പ്പള്ളി സ്വദേശി വിശ്വരാജാണ് അറസ്റ്റിലായത്.
മാനന്തവാടി പൊലിസാണ്പ്രതിയെ അറസ്റ്റു ചെയ്തത്. വിശ്വരാജാണ് കണ്ണൂരിലെ കവര്‍ച്ചയ്ക്കു പിന്നിലെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കുറിച്ചുള്ളവിവരം മാനന്തവാടി പൊലിസിന് കൈമാറിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.