വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതകളുടെ റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ സനീഷ -ഹരിത ടീം ഒന്നാം സ്ഥാനം നേടി

sadg

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ്   റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് വേണ്ടി സംഘടിപ്പിച്ച  ക്വിസ്സ് മത്സരത്തിൽ സനീഷ  കെ -ഹരിത എ ടീം ( മെൻലോ പാർക്ക് കോച്ചിങ് സെന്റർ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.മെൻലോ പാർക്ക് കോച്ചിങ്  സെന്ററിലെ തന്നെ ഗ്രീഷ്മ   ബാലു-ജിൻസി പോൾ  ടീം രണ്ടാം സ്ഥാനം  നേടി. ധന്യ കെ.ജി -ഹർഷ കെ എന്നിവരുടെ ടീമാണ് മൂന്നാം  സ്ഥാനം നേടിയത്. നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ  ഇ .സുരേഷ്  ബാബുവായിരുന്നു ക്വിസ്സ് മാസ്റ്റർ .കൽപ്പറ്റ എസ് .കെ.എം.ജെ സ്‌കൂളിലെ  ജിന ചന്ദ്രൻ മെമ്മോറിയൽ ജൂബിലി  ഹാളിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ പത്ത്  ടീമുകളാണ് മത്സരിച്ചത് . രണ്ടു പേരടങ്ങിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 

രാജ്യത്തിൻറെ 75 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആണ് വിമൻ ചേംബർ  ക്വിസ് മത്സരം സംഘടിപ്പിച്ചത്.  പൊതു വിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, സിനിമ, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ക്വിസ്സ് മത്സരം നടന്നത്. ആറ്  റൗണ്ടുകളിൽ നടന്ന ആവേശം  ജനിപ്പിച്ച മത്സരത്തിൽ സനീഷ -ഹരിത ടീം ഒന്നാം സ്ഥാനം നേടുകയായിരുന്നു. 

വിജയികൾക്ക് രാജ്യത്തെ  മുൻനിര കമ്പനിയായ അമുൽ സമ്മാനങ്ങൾ നൽകി. പ്രമുഖ ബോട്ടിക്ക് ബ്രാൻഡായ സഖി ,പ്രമുഖ ബാൻഡായ  താമരശ്ശേരി ചുരം, സുവർണ്ണ രാഗം എന്നീ സ്ഥാപനങ്ങൾ ക്യാഷ് പ്രൈസ് നൽകി.മീര സ്പെഷ്യാലിറ്റി ക്ലിനിക്ക്, വെസ്റ്റ് മൗണ്ട് എന്നെ സ്ഥാപനങ്ങളും വിജയികൾക്ക് സമ്മനം നൽകി. 
സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് സ്ത്രീകൾക്ക് വേണ്ടി റിപ്പബ്ലിക്ക് ദിനത്തിൽ  ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സ്ത്രീകളിൽ പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധവും  വളർത്തുന്നതിന്റെ  ഭാഗമായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. വിമൻചേംബർ പ്രസിഡന്റ് അന്ന ബെന്നി സ്വാഗതവും ജനറൽ  സെക്രട്ടറി ബിന്ദു മിൽട്ടൺ  ആമുഖ പ്രസംഗവും   നടത്തി. എം.ഡി ശ്യാമള നന്ദി രേഖപ്പെടുത്തി.

Tags