തപാൽ ജീവനക്കാരന്റെ മരണത്തിന് പിന്നിൽ തൊഴിൽ പീഢനമെന്ന് ബന്ധുക്കളുടെ പരാതി

pavithran

ചക്കരക്കൽ :കഴിഞ്ഞ ദിവസം മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് കൂടാളി പോസ്റ്റാഫീസ് ജീവനക്കാരൻ തലമുണ്ട ആക്കിച്ചാൽ ശോഭ നിവാസിലെ  സി.പവിത്രൻ (52) മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ചക്കരക്കൽ പോലീസിൽ പരാതി നൽകി. 

മരണം  പോസ്റ്റാഫീസിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കാട്ടിയാണ് ഭാര്യ ശോഭനയും ബന്ധുക്കളും ചക്കരക്കൽ സി ഐ ക്ക് പരാതി നൽകിയത്. പവിത്രന്റെതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടാളി പോസ്റ്റാഫീസെന്ന നരകത്തിലേക്ക് ഇനിയില്ല എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നത്.

പവിത്രന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സി പി ഐ എം തലമുണ്ട ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പവിത്രൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കൾ രംഗത്തുവന്നത്.

Share this story