രാമന്തളി മുച്ചിലോട്ടു പെരുങ്കളിയാട്ടം : കുണ്ടോറ വിനു പെരുവണ്ണാൻ ഭഗവതിയുടെ തിരുമുടി അണിയും

google news
ramanthali muchilott kaav

15 സംവത്സരങ്ങൾക്കുക്ക് ശേഷം നടക്കുന്ന രാമന്തളി  മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്  മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയുന്നത് കുണ്ടോറ വിനു പെരുവണ്ണാൻ. മാവിച്ചേരി സ്വദേശിയായ 40 വയസ്സുള്ള വിനു പെരുവണ്ണാന് ഇത് രണ്ടാം തവണയാണ് മുച്ചിലോട്ടമ്മയുടെ തിരുമുടി അണിയാനുള്ള നിയോഗം കൈവന്നിരിക്കുന്നത്. 2006ൽ പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ അമ്മയുടെ തിരുമുടി അണിഞ്ഞിരുന്നു.

kaav

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന വരച്ചു വെക്കൽ ചടങ്ങിൽ പ്രശ്ന ചിന്തയിലാണ് കോലധാരിയായി വിനു പെരുവണ്ണാൻ്റെ പേരു തെളിഞ്ഞത്. ചടങ്ങിലെത്തിച്ചേർന്ന പതിനായിരത്തോളം വരുന്ന ആളുകൾക്ക് അന്നദാനവും നൽകി. 2024 ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം.

Tags