സ്കൂളുകളിലെ പി ടി എ അംഗസംഖ്യ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകൻ. ഖാലിദ് പിലാവുള്ളതിൽ
കണ്ണൂർ : സ്കുളുകളുടെ വികസന സാഹചര്യത്തിന് ഊർജ്ജം പകരാൻഎൽ പി സ്കൂൾ മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെ പി ടി എ എക്സിക്യുട്ടീവിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകനായ ഖാലിദ് പിലാവുള്ളതിൽ പെരിങ്ങത്തൂർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്കൂളുകളിൽപി ടി എ അംഗസംഖ്യ കൂട്ടിയാൽ വിദ്യാഭ്യാസ മേഖലയിൽ രക്ഷിതാക്കളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നും ഇതിനായി വിദ്യാഭ്യാസ വകുപ്പും സർക്കാരും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കു മരുന്ന് മാഫിയയുടെ കടന്നുകയറ്റം വിദ്യാലയങ്ങളിൽ നടന്നുകൊണ്ടിരിക്കെ വിദ്യാലയങ്ങളിൽ ജാഗ്രത ശക്തമാക്കാൻ അധ്യാപക-രക്ഷാകർത്യസമിതിയുടെ അംഗബലം കൂട്ടേണ്ടത് അത്യാവശ്യമാണ്. നൂറ് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലും ആയിരം പേർ പഠിക്കുന്ന വിദ്യാലയങ്ങളിലും ഒരേ അനുപാതത്തിലാണ് പി.ടി എ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇതിന് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യാർത്ഥം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഖാലിദ് പിലാവുള്ളതിൽ പറഞ്ഞു.