പ്രൊഫ. ടി രാഘവന്‍ അന്തരിച്ചു
proftraghavan

കണ്ണൂർ : എളേരിത്തട്ട്‌ ഇ കെ നായനാർ ഗവ. കോളേജ്‌ റിട്ട. പ്രിൻസിപ്പൽ കണ്ണൂർ രാമതെരു അഴീക്കോടൻ നഗറിലെ ‘ജാനകി കൃഷ്‌ണ’യിൽ പ്രൊഫ. ടി രാഘവൻ  (76) അന്തരിച്ചു.സംസ്‌കാരം ഞായർ പകൽ 11ന്‌ പയ്യാമ്പലത്ത്‌.

അലവിൽ ആറാംകോട്ടത്തെ പരേതരായ തെക്കുംഭാഗത്ത്‌ കൃഷ്‌ണന്റെയും ജാനകിയുടെയും മകനാണ്‌.കണ്ണൂരിലെ സാമൂഹ്യ–- സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കണ്ണൂർ കൃഷ്ണമേനോൻ സ്‌മാരക ഗവ. കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, മടപ്പള്ളി ഗവ. കോളേജ്‌, കാസർകോട്‌ ഗവ. കോളേജ്  എന്നിവിടങ്ങളിൽ സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.  ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായി കിലയിലും പ്രവർത്തിച്ചു.

കണ്ണൂർ ബ്ലോക്ക്‌ ഹൗസ്‌ കൺസ്‌ട്രക്‌ഷൻ സൊസൈറ്റി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കണ്ണൂർ ഗവ. വനിതാ കോളേജ്‌,  പറശിനിക്കടവ്‌ സ്‌നേക്ക്‌ പാർക്ക്‌, കണ്ണൂർ കോ–- ഓപ്പറേറ്റീവ്‌ കോളേജ്‌ എന്നിവ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ജോ. സെക്രട്ടറിയായും രാമതെരു റസിഡൻസ്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. എകെജിസിടിയുടെ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: രജിത. മക്കൾ: - പ്രസൂൺ‍ (യുകെ), അനുപമ (ജർമ്മനി), മരുമക്കൾ: സുരേഷ്‌, ഷൈന.

Share this story