ഇരിക്കൂറില്‍ പോഷണ്‍ റാലിയും ഭക്ഷ്യമേളയും നടത്തി
kjhj

ഇരിക്കൂര്‍: ഇരിക്കൂര്‍ അഡീഷണല്‍  ഐ.സി.ഡി. എസ്  ആഭിമുഖ്യത്തില്‍ പോഷണ്‍റാലിയും ഭക്ഷ്യമേളയും നടത്തി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ഇരിക്കൂര്‍ ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വനിതാശിശു വികസനവകുപ്പും  ഐ.സി.ഡി.എസ് ഇരിക്കൂര്‍ അഡീഷണലും  ചേര്‍ന്നാണ് അങ്കണവാടികളില്‍ നിന്നും നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കള്‍  കൊണ്ടു  തയ്യാറാക്കിയ വിഭവങ്ങള്‍  ഒരുക്കിയത്. ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയവര്‍ രുചിക്കൂട്ടിന്റെ വ്യത്യസ്ത രുചിച്ചറിഞ്ഞു.


നാഷനല്‍ ന്യൂട്രിഷന്‍ മിഷന്‍ സമ്പൂർണ്ണ കേരളം പദ്ധതിയുടെ ഭാഗമായി പുഷ്ടി പോഷണ മാസാചരണത്തോടനുബന്ധിച്ച് നടന്ന മേളയില്‍ 99  അങ്കണവാടികളിലെ ജീവനക്കാരും അമ്മമാരും പങ്കെടുത്തു.പോഷണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ഭക്ഷ്യ മേളയില്‍ അമൃതം പൊടി, ചേമ്പിന്‍ താള്, പനി കൂര്‍ക്ക, ക്യാരറ്റ്, പാഷന്‍ ഫ്രൂട്ട്, ചെമ്പരത്തി, തുടങ്ങി നിരവധി സാധനങ്ങള്‍ കൊണ്ട് തയാറാക്കിയ നൂറോളം വിഭവങ്ങളുണ്ടായിരുന്നു. എല്ലാ വിഭവങ്ങളും എല്ലാവരും ചേര്‍ന്ന് രുചിച്ചതോടെ ഭക്ഷ്യ മേള ശ്രദ്ധേയമായി. ഇരിക്കൂര്‍ പാലത്തില്‍ നിന്നും ബസ് സ്റ്റാന്‍ഡ് വരെ നടത്തിയ പോഷണ്‍ റാലി ശ്രദ്ധേയമായി.ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എസ്. ലിസി അധ്യക്ഷയായി. സിഡിപിഒ, നിഷ പാലത്തടത്തില്‍,
ആര്‍.രേഷ്മ, ടി.പി. ഫാത്തിമ, ആര്‍. അബു, സിസിലിബേബി, ഡോ. ശ്യാമ, സജ്ജീവ്, ഡോണ, ലിസമ്മവര്‍ഗീസ്, പ്രേമലത, കെ. അനിത, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.

Share this story