കണ്ണൂരിൽ ലോട്ടറി ഉടമയെ ആക്രമിച്ച അഞ്ചുപേർക്കെതിരേ കേസ്
POLICE

കണ്ണൂർ : കഴിഞ്ഞ ദിവസമാണ് കിഴുന്നപ്പാറ അക്ഷര ലോട്ടറി ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് വീടിന് മുന്നിൽവെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കിഴുന്നപ്പാറ ഭവാനി മന്ദിരത്തിലെ പി. അർജുനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെയാണ് അക്രമണമുണ്ടായത്.

സമീപത്തെ കല്യാണവീട്ടിൽ തലേദിവസം പോയി സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങിവരുമ്പോഴാണ് അഞ്ചുപേരടങ്ങുന്ന സംഘം ആക്രമം നടത്തിയത്. സമീപത്ത് പുതുതായി വീടെടുക്കുന്ന എടച്ചേരി സ്വദേശിയും അർജുനും തമ്മിൽ സംഭവദിവസം രാവിലെ വണ്ടി തട്ടിയെന്ന പേരിൽ വാക്‌തർക്കമുണ്ടായിരുന്നതായും ഇതാണ് രാത്രിയിലെ അക്രമത്തിന് കാരണമായതെന്നും എടക്കാട് ഇൻസ്‌പെക്ടർ എം. അനിൽ പറഞ്ഞു. അർജുൻ ജില്ലാ ആസ്പത്രിയിലും തുടർന്ന് ചാലയിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സതേടി.

Share this story