കണ്ണൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

google news
death

കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം.സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുണ്ട്.

 ഫായിസും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ അമിതവേഗത്തിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫായിസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Tags