ഉപതെരഞ്ഞെടുപ്പ് : കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ പി. കൗലത്ത്
pkaulath

കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ പി. കൗലത്തിനെ ജില്ലാ മുസ്ലിം ലീഗ് പാർലിമെന്ററി ബോർഡ് യോഗം പ്രഖ്യാപിച്ചു. പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പാർലിമെന്ററി ബോർഡ് അംഗങ്ങളായ അബ്ദുറഹിമാൻ കല്ലായി, അഡ്വ. അബ്ദുൽ കരീം ചേലേരി ,വിപി വമ്പൻ പങ്കെടുത്തു.

കണ്ണൂർ കക്കാട് അതിരകത്ത് താമസിക്കുന്ന കൗലത്ത് വനിതാ ലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. 2010 ൽ എളയാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായി സേവനം ചെയ്തിട്ടുണ്ട്. ആശാ പ്രവർത്തകയായിരുന്ന കൗലത്ത് അതിരകം യു.പി.സ്ക്കൂൾ മുൻ പി.ടി.എ പ്രസിഡണ്ടാണ്.കണ്ണൂർ കോർപ്പറേഷനിലെ താഴെ ചൊവ്വ, അതിരകം ഡിവിഷനുകളിൽ മത്സരിച്ചിരുന്നു.

പരേതനായ കക്കാട്ടെ കുണ്ടു വളപ്പിൽ മഹമൂദിന്റെയും പാറയിൽ കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ് കുഞ്ഞിപ്പള്ളിയിലെ അസ്നാപ്പുറത്ത് മഹറൂഫ്, മെഹർഭാൻ, അബ്ദുറഹിമാൻ, ഫാത്തിമത്തുൽ നാസിയ എന്നിവർ മക്കളാണ്.

Share this story