തലശേരി നഗരസഭയിലെ പെരിങ്കളം വാർഡിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു; മൂന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

The image of the candidate in Peringalam Ward of Thalassery Municipality has been revealed; Three candidates submitted their papers
The image of the candidate in Peringalam Ward of Thalassery Municipality has been revealed; Three candidates submitted their papers

തലശേരി:തലശ്ശേരി നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നപെരിങ്കളം വാർഡിൽ  എൽഡിഎഫ്  സ്ഥാനാർത്ഥിയായി സി.പി.എം. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ എം എ സുധീശൻ പത്രിക സമർപ്പിച്ചു .സഹവരണാധികാരിയായ റവന്യൂ ഓഫീസർ ശൈലേഷ് കാരായി മുൻപാകെയാണ്  പത്രിക സമർപ്പിച്ചത്.നേതാക്കളായ  സി. കെ രമേശൻ, നഗരസഭ ചെയർപേഴ്സൺ കെ. എം  ജമുനാറാണി, വൈസ് ചെയർമാൻ എം വി ജയരാജൻ , സി സോമൻ, വി എം സുകുമാരൻ / സിപി സുമേഷ്, ഇടത് കൗൺസിലർമാർ, ഉൾപ്പെടെയുള്ളവരുടെ സാനിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

ബി ജെ പി സ്ഥാനാർത്ഥിയായി  കെ സന്തോഷും, യുഡിഎഫ് സ്ഥാനാർത്ഥിയായി പി എൻ പങ്കജാക്ഷനും നേരത്തെ പത്രിക സമർപ്പിച്ചിരുന്നു.ഈ മാസം 12നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള അവസാന തീയ്യതി 15 നാണ്. 30 ന് വോട്ടെടുപ്പും 31 ന് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും. പെരിങ്കളം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൌൺസിലറും പിന്നീട് നഗരസഭയുടെ വൈസ് ചെയർ മാനുമായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Tags