കണ്ണൂർ പെരളശേരിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച
peralasserikannur

കണ്ണൂർ : പെരളശേരിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. സ്വർണവും പണവും നഷ്ടപ്പെട്ടു. പെരളശേരി പള്ള്യത്തെ അബ്ദുൽ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ എട്ടു മണി വരെ വീട്ടുകാർ വീട് പൂട്ടി കണ്ണൂരിൽ പോയപ്പോഴാണ് സംഭവം.

പിൻവശത്തുടെ കയറിയ മോഷ്ടാവ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കവർന്നത്. വീടിനകത്തെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലാണ് ജലീലിന്റെ പരാതിയിൽ ചക്കരക്കൽ സി.ഐ സത്യനാഥന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share this story