പഴയങ്ങാടിയില്‍ ലീഗ്- എസ്.ഡി.പി. ഐ സംഘര്‍ഷം : പതിനൊന്നുപേര്‍ക്കെതിരെ കേസെടുത്തു

police jeep

 പഴയങ്ങാടി : റോഡരികില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിന്റെ പേരില്‍ പഴയങ്ങാടി മുട്ടത്ത് മുസ്‌ലിം ലീഗ് - എസ്.ഡി.പി. ഐ സംഘര്‍ഷത്തില്‍ പ്രതികളായ പതിനൊന്നു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

ലീഗ്പ്രവര്‍ത്തകരെ അക്രമിച്ചെന്ന പരാതിയില്‍  എസ്.ഡി. പി. ഐ പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, അല്‍സഫര്‍, സുഹൈല്‍, നിസാര്‍, ഷായിഷ്, നബീല്‍ എന്നിവര്‍ക്കെതിരെയും എസ്. ഡി.പി. ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ഷുക്കൂര്‍, ആറ്റക്കോയ, റംഷീദ്, നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

Share this story