ടി. ഐ മധുസൂദനന്‍ എം.എല്‍.എ പയ്യന്നൂര്‍ ശ്രീനാരായണ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു
payyannursreenarayanacollege

പയ്യന്നൂര്‍ : കേരള സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കുന്ന ബ്രിഡ്ജിങ് ദ ഡിജിറ്റല്‍ ഡിവൈഡ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ശ്രീനാരായണ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടി. ഐ മധുസൂദനന്‍ എം. എല്‍. എ ലാപ്പ് ടോപ്പ് വിതരണം ചെയ്തു.  

ചടങ്ങില്‍  ക്യാംപസ് പ്ലേസ്‌മെന്റ് നേടിയ വിദ്യാര്‍ത്ഥികളെ എം. എല്‍. എ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എ.വി ലീന അധ്യക്ഷയായി. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്ത് അംഗം കെ.വി സുരേഷ്ബാബു, വൈസ് പ്രിന്‍സിപ്പല്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  അശോക് ഹെഗ്‌ഡേ സ്വാഗതവും കോളേജ് യൂനിയന്‍ ചെയര്‍മാന്‍ ഐ. എം സഫ്‌വാന്‍ നന്ദിയും പറഞ്ഞു.

Share this story