സാമന്ത നല്‍കിയ പൂക്കൂട സന്തോഷത്തോടെ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

google news
sag

പത്തനംതിട്ട  : ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പൂക്കൂട നല്‍കി സ്വീകരിച്ചത് സാമന്ത എന്ന ലാബ് നാര്‍ക്കോട്ടിക് പൊലീസ് നായ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിക്കാന്‍ ജില്ലാ പോലീസ് മേധാവി എത്തിയപ്പോഴായിരുന്നു കൗതുകമുണര്‍ത്തുന്ന കാഴ്ച അരങ്ങേറിയത്. മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം പോലീസ് വകുപ്പ് അവതരിപ്പിച്ച ഡോഗ് ഷോ ജനപ്രിയമായ ഒരു പരിപാടിയായിരുന്നു.

 മേളയുടെ പവലിയനു പുറത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള വേദിയിലാണ് പരിശീലനം ലഭിച്ച നായകളുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്. മേളക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ഹൃദ്യമായ പരിപാടിയില്‍ വിവിധ ഇനം പൊലീസ് നായകളുടെ പ്രദര്‍ശനമാണ് നടത്തിയത്. നാര്‍കോട്ടിക്, എക്‌സ്‌പ്ലോസീവ്, ട്രാക്കര്‍ വിഭാഗത്തിലുള്ള നായകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. റാംബോ, സായ, ഡോളി എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍.

Tags