സാന്ത്വന പരിചരണ ദിനത്തിൽ സിപിഐ എം പ്രവര്‍ത്തകരും ഐആര്‍പിസി വളണ്ടിയര്‍മാറും കിടപ്പുരോഗികളെ സന്ദര്‍ശിക്കും : എം.വി. ജയരാജന്‍

mv jayarajan

കണ്ണൂർ : സാന്ത്വന പരിചരണ  ദിനമായ ജനുവരി 15ന് സിപിഐ എം പ്രവര്‍ത്തകരും ഐആര്‍പിസി  വളണ്ടിയര്‍മാറും കിടപ്പുരോഗികളെ സന്ദര്‍ശിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി അറിയിച്ചു. ജില്ലയില്‍ 11,000ത്തോളം രോഗികള്‍ക്കാണ് സാന്ത്വന പരിചരണം ആവശ്യമുള്ളത്. സാന്ത്വന പരിചരണത്തിനു മുന്തിയ പരിഗണന ഇന്ത്യയില്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്ന് ക്വാളിറ്റി ഓഫ് ഡെത്ത് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലും ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ടിലും ചൂണ്ടികാട്ടിയതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളെ കൂടി സഹകരിപ്പിക്കുന്ന നയം എല്‍ഡിഎഫ് സര്‍ക്കാര്‍ 2019ല്‍ അംഗീകരിച്ചതോടെ ഐആര്‍പിസി പോലുള്ള സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രസക്തിയേറി വരികയാണ്. ഇതിനകം 20 വാഹനങ്ങളുപയോഗിച്ചുകൊണ്ട് ഐആര്‍പിസി നേതൃത്വത്തില്‍  3500 പരിശീലനം നേടിയ വളണ്ടിയര്‍മാറും തെറാപ്പിസ്റ്റുകളും നേഴ്സുമാരും  ഹോം കെയര്‍ നടത്തിവരുന്നു. ആ പ്രവര്‍ത്തനം   സജീവമാക്കുകയാണ് ജനുവരി 15ന് എല്ലാവരും ചേര്‍ന്ന് നടത്തുന്ന സാന്ത്വനപരിചരണപ്രവര്‍ത്തനം. സിപിഐ എം സംസ്ഥാന-ജില്ലാ നേതാക്കളും ഐആര്‍പിസി വളണ്ടിയര്‍മാരും വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സാന്ത്വനപരിചരണ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ എല്ലാവരോടും ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു

Tags