ലോക ഹൃദയ ദിനാചരണം: പാലക്കാട് ജില്ലയിൽ വാക്കത്തണ്‍ സംഘടിപ്പിച്ചു
പാലക്കാട്: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലക്കാട് ഫോര്‍ട്ട് വോക്കേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തണ്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, പാലക്കാട് ഫോര്‍ട്ട് വോക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റും മുന്‍ ഡിവൈ.എ.സ്.പിയുമായ വിഎസ് മുഹമ്മദ് കാസിം, ക്ലബ്ബ് സെക്രട്ടറി അഡ്വ. രാജേഷ് കുമാര്‍ ടി എസ് എന്നിവര്‍ സംസാരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, മറ്റ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ഫോര്‍ട്ട് വോക്കേഴ്സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ വാകത്തണില്‍ പങ്കെടുത്തു.