തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

google news
fhd

പാലക്കാട് :  തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.വി. പ്രിയ കരട് പദ്ധതി രേഖ ചര്‍ച്ചക്കായി അവതരിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ് ഷെറീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. ബാലചന്ദ്രന്‍, ഷറഫുദ്ദീന്‍ കളത്തില്‍, ബ്ലോക്ക് അംഗം എം. മുഹമ്മദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി. രാംദാസ്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. വെങ്കിടാചലം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എസ്. മഞ്ജുഷ എന്നിവര്‍ പങ്കെടുത്തു.

Tags