മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

google news
sfh


പാലക്കാട് : മാച്ചാംതോട്, കുണ്ടംതോട് പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് തച്ചമ്പാറ ഗ്രാമപഞ്ചായത്ത്. മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. 

പ്രദേശങ്ങളില്‍ ചെറിയ വഴി ലൈറ്റുകള്‍ മാറ്റിയാണ് പഞ്ചായത്തിലെ പ്രധാന ജംങ്ഷനുകളിലെല്ലാം മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഒ. നാരായണന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ ഐസക്ക് ജോണ്‍, മല്ലിക, ജനപ്രതിധിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags