നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് തുടക്കമായി
പാലക്കാട് : ജില്ലയില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി നൂറോളം യുവതീയുവാക്കള്‍ കോട്ടമൈതാനത്തിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചു. ക്യാമ്പയിന്റെ ഭാഗമായി സ്വച്ഛ്താ റാലിയും സംഘടിപ്പിച്ചു. കോട്ടമൈതാനത്ത് നടന്ന പരിപാടി നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസര്‍ സി.ബിന്‍സി, നെഹ്റു യുവകേന്ദ്ര അക്കൗണ്ട്‌സ് ആന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എന്‍.കര്‍പ്പകം, ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഉല്ലാസ്, ശശി മേനോന്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്വച്ഛ്താ ഹീ സേവ ക്യാമ്പയിനില്‍ മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്‍, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സാമൂഹ്യ സന്നദ്ധ സേന എന്നിവര്‍ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നടത്തും.