സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാട് 252 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്

google news
State School Arts Festival

പാലക്കാട് :  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 252 പോയിന്റുമായി പാലക്കാട് ജില്ലാ അഞ്ചാം സ്ഥാനത്ത് മുന്നേറുന്നു. ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 66 പോയിന്റുമായി സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28 പോയിന്റുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 38 പോയിന്റുകളുമായി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍.

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോത്സവത്തില്‍ 15 പോയിന്റുമായി ബി.എസ്.എസ് ഗുരുകുലം മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുമായി ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോത്സവത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. സംസ്ഥാനതലത്തില്‍ 262 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇതുവരെ 30 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി.
 

Tags