റോഡ് സുരക്ഷാ ബോധവത്ക്കരണം:വിന്റേജ് റാലി സംഘടിപ്പിച്ചു

google news
fdj

പാലക്കാട് :  ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റാലി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. ബിജുകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി കോട്ടമൈതാനത്ത് സമാപിച്ചു.

തുടര്‍ന്ന് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ബോധവത്ക്കരണ ക്വിസും നടത്തി. പരിപാടിയില്‍ എം.വി.ഐമാരായ എസ്.എസ്. ശ്രീരാജ്, കെ. ദേവീദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags