റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം

ration card
ration card

പാലക്കാട് : ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളിൽ (ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു മണി വരെ)  അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും.  കൈവിരലുകൾ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൈവശം വെക്കേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു.


ആലത്തൂര്‍ താലൂക്കില്‍ നിന്ന് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി പ്രത്യേക മസ്റ്ററിങ് ക്യാമ്പുകളും സജ്ജീകരിക്കും. നാളെ (ഒക്ടോബര്‍ 29) മാത്തൂര്‍ ചുങ്കമന്ദം ന്യായവില ഷോപ്പ് പരിസരം, പെരിങ്ങോട്ടുകുറിശ്ശി ന്യായവില ഷോപ്പ് പരിസരം എന്നിവിടങ്ങളിലും ഒക്ടോബര്‍ 30 ന് പുതുക്കോട് തച്ചനടി ന്യായവില ഷോപ്പ് പരിസരം, കണ്ണമ്പ്ര ആര്‍ മംഗലം ന്യായവില ഷോപ്പ് പരിസരം എന്നിവിടങ്ങളിലും 31 ന് തേങ്കുറിശ്ശി വിളയഞ്ചാത്തന്നൂര്‍ ന്യായവില ഷോപ്പ് പരിസരം, കിഴക്കഞ്ചേരി കുണ്ടുകാട് ന്യായവില ഷോപ്പ് പരിസരം, കുത്തന്നൂര്‍ പഞ്ചായത്ത് പടിഞ്ഞാറെത്തറ ന്യായവില ഷോപ്പ് പരിസരം എന്നിവിടങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ നടക്കും. രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയായിരിക്കും ക്യാമ്പുകള്‍ നടക്കുക. 

Tags