ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ പട്ടാമ്പി നഗരസഭ

google news
gf

പാലക്കാട് :  ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്ത് പട്ടാമ്പി നഗരസഭ. 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബണ്‍) 1.0 പദ്ധതിയുടെ ഭാഗമായി 4,69,000 രൂപ ചെലവിട്ടാണ് റിങ് കമ്പോസ്റ്റ് വിതരണം ചെയ്തത്. നഗരസഭയുടെ ഗ്രാമസഭകള്‍ വഴി അപേക്ഷ നല്‍കിയ 2042 പേര്‍ക്ക് രണ്ട് റിങ്ങുകളും ഇനോകുലവും വിതരണം ചെയ്തു. 

പട്ടാമ്പി നഗരസഭാ അങ്കണത്തില്‍ നടന്ന വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.പി ഷാജി അധ്യക്ഷനായ പരിപാടിയില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി. സുബ്രഹ്മണ്യന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍, കൗണ്‍സിലര്‍മാരായ നാരായണസ്വാമി, സാജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, നഗരസഭ സെക്രട്ടറി ബെസി സെബാസ്റ്റ്യന്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പങ്കെടുത്തു.
 

Tags