പരുതൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് പമ്പ് സെറ്റ് സബ്‌സിഡി വിതരണം നടത്തി

google news
hfd


പാലക്കാട് :  പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് പമ്പ് സെറ്റ് സബ്‌സിഡി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,30,000 രൂപ വകയിരുത്തിയാണ് സബ്‌സിഡി വിതരണം നടത്തിയത്. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 30 സെന്റോ അതിലേറെ സ്ഥലത്തോ കൃഷി ചെയ്യുന്ന 33 കര്‍ഷകര്‍ക്കാണ് സബ്സിഡി വിതരണം ചെയ്തത്.

പമ്പ് സെറ്റിന്റെ തുകയുടെ പകുതിയോ അല്ലെങ്കില്‍ പരമാവധി 10,000 രൂപയോ ആണ് സബ്‌സിഡി നല്‍കുക. പരുതൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സബ്‌സിഡി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ഹസന്‍, ബ്ലോക്ക് മെമ്പര്‍ പി.ടി.എം ഫിറോസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags