പാലക്കാട് നെല്ലിപ്പുഴയ്ക്ക് കുറുകെയുളള ബ്രീട്ടിഷ് ഇരുമ്പുപാലത്തില്‍ പാര്‍ക്കിംഗ് നിരോധനം

no parking
no parking

കോഴിക്കോട്-പാലക്കാട് ദേശീയപാത 966ല്‍ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലുളളതും പാലക്കാട് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗത്തിന്റെ അധീനതയിലുളളതുമായ നെല്ലിപ്പുഴയ്ക്ക് കുറുകെയുളള ബ്രീട്ടിഷ് ഇരുമ്പുപാലം കാലപഴക്കത്തെ തുടര്‍ന്നുളള ബലക്ഷയത്താല്‍ അപകടകരമായതിനാല്‍ പാലത്തിന് മുകളില്‍ വാഹനപാര്‍ക്കിംഗ് നിരോധിച്ചതായി പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റ്ന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.  

ബസ് ഉള്‍പ്പെടെയുളള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം അപകട സാധ്യതയുളളതിനാല്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറും ജില്ല പോലീസ് മേധാവിയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തിയതെന്നും അസിസ്റ്റ്ന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.

Tags